ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവേ യുവതിക്കുനേരെ അതിക്രമം
Posted on: 28 Mar 2015
ചിറ്റൂര്‍: ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്കുനേരെ ബൈക്കിലെത്തിയ യുവാക്കളുടെ അതിക്രമം. ചിറ്റൂര്‍ അണിക്കോട് ജങ്ഷനില്‍ വെള്ളിയാഴ്ച പകല്‍ മൂന്നിനാണ് സംഭവം.
ഭര്‍ത്താവിന്റെ പിന്നില്‍ നാലുവയസ്സുള്ള കുട്ടിയെയുമെടുത്തിരിക്കുകയായിരുന്നു യുവതി. അണിക്കോടിന് സമീപത്തെത്തിയപ്പോള്‍ എതിരെ ബെക്കിലെത്തിയ രണ്ടുയുവാക്കളിലൊരാള്‍ യുവതിയെ പിടിക്കുകയായിരുന്നെന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് വണ്ടി തിരിച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ ഇവര്‍ പിന്തുടര്‍ന്നു.
വിദേശ മദ്യശാലയ്ക്കുസമീപത്തുവെച്ച് ഇവരിലൊരാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ പിടിയിലായെങ്കിലും നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. പോലീസില്‍ പരാതിപ്പെടാന്‍ നില്‍ക്കാതെ ദമ്പതിമാര്‍ മടങ്ങിപ്പോയി. യുവാക്കള്‍ മദ്യലഹരിയിലായിരുന്നതായാണ് ഇവര്‍ പറയുന്നത്. മൂന്നുമാസംമുമ്പ് ഇതേസ്ഥലത്തുവെച്ച് സ്‌കൂള്‍വിദ്യാര്‍ഥിനികള്‍ക്കുനേരെ മദ്യപിച്ചെത്തിയ യുവാവ് അക്രമം നടത്തിയിരുന്നു.