
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍
Posted on: 28 Mar 2015
എസ്.എസ്. സുമേഷ്‌കുമാര്‍
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 1
ബാല്യത്തെ ഞെക്കിക്കൊല്ലുന്ന ക്ലിപ്പിങ്ങുകള്‍

കൗമാരം കൗതുകങ്ങളുടെ കാലമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ വൈകുന്നസമയം. ഒരുകാലത്ത് ദുര്‍ലഭമായി ലഭിച്ചിരുന്ന അശ്ലീലപുസ്തകങ്ങളും വീഡിയോദൃശ്യങ്ങളും ഇന്ന് മൊബൈല്‍ഫോണുകള്‍ വഴി ഒരു വിരലനക്കത്തില്‍ അവരുടെ മുമ്പിലെത്തുന്നു. സ്‌കൂളുകളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ഒരുപരിഹാരമാവുന്നില്ല. സ്‌കൂളിനു പുറത്തും ബാഗിലും ഫോണുകള്‍ ഒളിപ്പിച്ചുവെക്കുകയും ഇടവേളസമയങ്ങളില്‍ കുട്ടികള്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നു.
കഞ്ചാവ്, മദ്യം തുടങ്ങിയവയ്ക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണവും വളരേയേറെ വര്‍ധിക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികളെ പിടികൂടി മൊബൈല്‍പരിശോധിക്കുമ്പോള്‍ ലഭിക്കുന്നതാവട്ടെ ലൈംഗികദൃശ്യങ്ങളുടെ ശേഖരവും.
ക്ലൂസില്‍ വഴക്കുപറഞ്ഞ ടീച്ചറെ, എപ്പോഴും അവഗണിക്കുന്ന സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പാഠം പഠിപ്പിക്കുവാന്‍ ഉള്ള രഹസ്യായുധമായി മൊബൈല്‍ക്യാമറകളും പെന്‍ക്യാമറകളും ഉപകരണമാക്കുകയാണ്. തെറ്റാണ് ചെയ്യുന്നതെന്നോ അതുമൂലം നശിക്കുന്ന ജീവിതങ്ങളോ പകര്‍ത്തുന്നവരോ കാണുന്നവരോ ഓര്‍ക്കാറില്ല. നൂറുകണക്കിന് നീലക്ലൂപ്പിങ്‌സുകള്‍ കാണുന്ന വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ എവിടെയും വിവരിക്കുവാനാകില്ല.. സ്ത്രീയെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകള്‍ ഏതുരീതിയില്‍ രൂപപ്പെടുമെന്നും...
കഞ്ചാവ്, മദ്യം തുടങ്ങിയവയ്ക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണവും വളരേയേറെ വര്‍ധിക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികളെ പിടികൂടി മൊബൈല്‍പരിശോധിക്കുമ്പോള്‍ ലഭിക്കുന്നതാവട്ടെ ലൈംഗികദൃശ്യങ്ങളുടെ ശേഖരവും.
ക്ലൂസില്‍ വഴക്കുപറഞ്ഞ ടീച്ചറെ, എപ്പോഴും അവഗണിക്കുന്ന സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പാഠം പഠിപ്പിക്കുവാന്‍ ഉള്ള രഹസ്യായുധമായി മൊബൈല്‍ക്യാമറകളും പെന്‍ക്യാമറകളും ഉപകരണമാക്കുകയാണ്. തെറ്റാണ് ചെയ്യുന്നതെന്നോ അതുമൂലം നശിക്കുന്ന ജീവിതങ്ങളോ പകര്‍ത്തുന്നവരോ കാണുന്നവരോ ഓര്‍ക്കാറില്ല. നൂറുകണക്കിന് നീലക്ലൂപ്പിങ്‌സുകള്‍ കാണുന്ന വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ എവിടെയും വിവരിക്കുവാനാകില്ല.. സ്ത്രീയെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകള്‍ ഏതുരീതിയില്‍ രൂപപ്പെടുമെന്നും...
അതൊരു തെറ്റാണോ സാര്‍..
അതൊരു തെറ്റാണോ.. തീര്‍ത്തും നിഷ്‌കളങ്കമായ ചോദ്യമായിരുന്നു അത്. ഉയര്‍ന്നത് ഒരു എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയില്‍ നിന്നാണ്. സ്‌കൂളില്‍ കൗണ്‍സലിങ് നടത്തുമ്പോഴാണ് സംഭവം. ആരെങ്കിലും നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് കൂട്ടത്തില്‍നിന്ന് ആ കുട്ടി ചോദ്യരൂപത്തില്‍ പ്രതികരിച്ചത്.. കൂട്ടത്തില്‍നിന്ന് പലകുട്ടികളും ചോദിച്ചത് ഇതേ സംശയമായിരുന്നു. അവരോട് നയത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തങ്ങളുടെ നേര്‍ക്കുണ്ടാകുന്നത് ഉപദ്രവമാണെന്നുപോലും ആ കുരുന്നുകള്‍ അറിയുന്നത്. അടുത്തബന്ധുവും അയല്‍ക്കാരനുമൊക്കെയായിരുന്നു പ്രതികള്‍. മിഠായിയില്‍ തുടങ്ങിയ സ്‌നേഹംപ്രകടിപ്പിക്കല്‍ പിന്നീട് മൊബൈലില്‍ ഗെയിംകളിക്കുന്നതിലേക്കും ഒടുവില്‍ അത് അശ്ലൂലവീഡിയോകളിലേക്കും എത്തുകയായിരുന്നു. വീഡിയോയില്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും അതുപോലെ ചെയ്യുവാനും കുഞ്ഞുമനസ്സുകളോട് ആവശ്യപ്പെടുകയാണ്. ഒരിക്കല്‍ ആ വലയില്‍ വീഴുന്ന കുട്ടികളെ പിന്നീട് ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരുന്ന സംഘങ്ങളും ജില്ലയിലുണ്ട്.
കൗണ്‍സലിങ് കുട്ടികള്‍ക്കല്ല രക്ഷിതാവിന്
നഴ്‌സറിക്ലൂസിലും രണ്ടാംക്ലൂസിലും പഠിക്കുന്ന സഹോദരങ്ങള്‍. വാടകക്വാര്‍ട്ടേഴ്‌സിലാണ് താമസം. കുട്ടികളുടെ ബഹളം കേള്‍ക്കാത്തതിനെ ത്തുടര്‍ന്നാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അവരെ തിരഞ്ഞെത്തിയത്. പക്ഷേ കണ്ടകാഴ്ച ഒരിക്കലും കുട്ടികളിയായിരുന്നില്ല. ഒടുവില്‍ കുട്ടികളെ കൗണ്‍സലിങ്ങിന് കൊണ്ടുവന്നു. എന്നാല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഒരുകാര്യം ബോധ്യമായി. കുട്ടികള്‍ക്കായിരുന്നില്ല കൗണ്‍സലിങ് നടത്തേണ്ടത്, അവരുടെ പിതാവിനായിരുന്നു. അയാളുടെ മൊബൈലില്‍ ശേഖരിച്ചിരുന്നത് നൂറിലധികം അശ്ലൂലവീഡിയോസ്.. പിതാവറിയാതെ കുട്ടികളും അതുകാണുന്നുണ്ടായിരുന്നു. സ്വാഭാവികമായും അവരിലും അതുപോലെ ചെയ്യാന്‍ ആഗ്രഹം വന്നു.. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളുടെ പിന്നിലൊരു ഘടകമായി അശ്ലൂലദൃശ്യങ്ങള്‍ മാറുന്നുവെന്നതിന് തെളിവാണിത്.

കുട്ടികള്‍ ഉറങ്ങാത്ത വീടുകള്‍...
പിതാവിന്റെ ആത്മസുഹൃത്തായിരുന്നു അയാള്‍. എട്ടാംക്ലൂസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പരീക്ഷകള്‍ക്കും മറ്റും കൊണ്ടുപോകുന്നതും അയാളായിരുന്നു. ശരിക്കും വീട്ടിലൊരു അംഗത്തെപ്പോലെ. പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ പെട്ടെന്ന് പിന്നിലേക്കുവരുന്നത് അധ്യാപകര്‍ ശ്രദ്ധിച്ചു. അവര്‍ക്കുമുന്നില്‍ പെണ്‍കുട്ടി തന്റെ ദുരിതം വിവരിച്ചു. പിതാവിന്റെ സുഹൃത്ത് ഏറെകാലമായി അവളെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ട്. ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുമുണ്ട്. അതുപറഞ്ഞാണ് പീഡിപ്പിക്കുന്നത്. അധ്യാപകരുടെ തക്കസമയത്തെ ഇടപെടല്‍മൂലം അവളെ രക്ഷപ്പെടുത്താനും പ്രതിയെ അറസ്റ്റുചെയ്യാനും കഴിഞ്ഞു. ഉറ്റബന്ധുക്കളായി നടിക്കുന്നവരില്‍നിന്ന് കുട്ടികള്‍ക്ക് ദിനംപ്രതി പീഡനങ്ങളുണ്ടാവുന്നുണ്ടെന്ന് പരാതികള്‍ തെളിയിക്കുന്നു.
ലൈംഗികചിന്തകളില്‍ വിവേകം നഷ്ടപ്പെട്ടതിന്റെ രക്തസാക്ഷികളും ഏറെയുണ്ട്. വീട്ടിനുള്ളില്‍ത്തന്നെ ഒന്നുസമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍. സഹോദരനായ ബിരുദ വിദ്യാര്‍ഥി പത്താംക്ലാസുകാരിയായ അനിയത്തിയെ പീഡനത്തിനിരയാക്കിയതും സമീപകാലസംഭവമാണ്. രതിവൈകൃതങ്ങളുടെ മനോവിഭ്രാന്തിയില്‍ രക്തബന്ധങ്ങള്‍പോലും കുട്ടികള്‍ മറക്കുകയാണ്.
മെമ്മറികാര്‍ഡുകള്‍, പെന്‍ഡ്രൈവ്, വാട്ട്‌സ്ആപ് വഴി അശ്ലൂലചിത്രങ്ങള്‍ കൂട്ടമായി കൈമാറ്റം ചെയ്യപ്പെടുന്നു. പെണ്‍കുട്ടികള്‍പോലും ഇതിന് അടിമയാക്കപ്പെടുന്ന അവസ്ഥയുണ്ട്. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം തുടങ്ങുന്നു. കൗതുകത്തില്‍ തുടങ്ങുന്നത് പിന്നീട് ഇരയായിമാറേണ്ട സ്ഥിതിയിലേക്കെത്തുന്നു. അങ്ങിനെ ബാല്യത്തിനെ കുരുക്കുവാന്‍ വലനെയ്യുന്ന നീലറാക്കറ്റും ജില്ലയില്‍ സജീവമാണ്.
