Crime News

ചന്ദ്രബോസിന്റെ മരണം: അന്വേഷണം ശക്തമാക്കാന്‍ സമരം

Posted on: 26 Mar 2015


തിരുവനന്തപുരം: ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക പോലീസ്സംഘത്തെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സത്യാഗ്രഹം നടത്തി. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക, തൊഴില്‍സംരക്ഷണം നല്‍കുക, ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാനുള്ള നീക്കം തടയുക, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.കെ.മധു, വി.ജയപ്രകാശ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എഫ്.ഡേവിസ്, ട്രഷറര്‍ ആര്‍.വി.ഇക്ബാല്‍, നേതാക്കളായ കെ.കെ.അബിഅലി, അഡ്വ. ജി.വിജയകുമാര്‍, കെ.അജയന്‍ എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial