നിഷാമിനെ കോടതിയില്‍ ഹാജരാക്കാന്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോയി
Posted on: 25 Mar 2015
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെ കോടതിയില്‍ ഹാജരാക്കാന്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-നാണ് നിഷാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പോലീസ് അകമ്പടിയോടെ കൊണ്ടുപോയത്. കണ്ണൂരില്‍നിന്ന് ഇന്റര്‍സിറ്റിക്കാണ് മൂന്ന് പോലീസുകാരുടെ അകമ്പടിയോടെ തൃശ്ശൂരിലേക്ക് പോയത്.
ചന്ദ്രബോസ് വധക്കേസില്‍ നിഷാമിനെ ബുധനാഴ്ച കുന്ദംകുളം കോടതിയില്‍ ഹാജരാക്കും. വനിതാ എസ്.ഐ.യോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഇയാളെ വ്യാഴാഴ്ച തൃശ്ശൂര്‍ കോടതിയിലും ഹാജരാക്കിയശേഷം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ച് സെന്‍ട്രല്‍ ജയിലിലെത്തിക്കുക.
ബെംഗളൂരു, കുന്ദംകുളം, തൃശ്ശൂര്‍ എന്നിങ്ങനെ പലസ്ഥലങ്ങളിലും ഇയാളുടെ പേരില്‍ കേസുള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവേണ്ടിവരും.
ചൊവ്വാഴ്ച കാപ്പ തടവുകാര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്ന ദിവസമായിരുന്നു. സഹോദരങ്ങളും അടുത്ത ബന്ധുക്കളുമായ നാലുപേര്‍ സെന്‍ട്രല്‍ ജയിലിലെത്തി നിഷാമിനെ കണ്ടു.