
യുവതിയെ ആക്രമിച്ച കേസില്‍ തടവും പിഴയും
Posted on: 25 Mar 2015

'ബ്ലാക്ക്മാന്‍' എന്ന പേരിലറിയപ്പെടുന്ന കണിയാമ്പറ്റ താഴെകരണി നാലുസെന്റ് കോളനിയിലെ രാജു എന്ന രാജപ്പനെ (30) ആണ് ജില്ലാ സെഷന്‍സ് ജഡ്ജി കെ. ഭാസ്‌കരന്‍ ശിക്ഷിച്ചത്.
2014 ഫിബ്രവരി 15നാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണഗിരിയിലുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മുഖത്തടിക്കുകയും ആയുധം ഉപയോഗിച്ച് ചുമലില്‍ അടിച്ചുപരിക്കേല്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
323 വകുപ്പുപ്രകാരം ആറുമാസം തടവും 500 രൂപ പിഴയും 324 വകുപ്പുപ്രകാരം ഒരുവര്‍ഷം തടവും 1000 രൂപ പിഴയും 324 പ്രകാരം ഒരു വര്‍ഷം തടവും 1000 രൂപ പിഴയും 447 പ്രകാരം ഒരുമാസം തടവും 354 പ്രകാരം അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും അനുഭവിക്കണം. ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍മതി.
എട്ട് സാക്ഷികളെ വിസ്തരിക്കുകയും ഏഴ് രേഖകള്‍ പരിശോധിക്കുകയും ചെയ്തു. മീനങ്ങാടി എസ്.ഐ. യായിരുന്ന കെ.ജി. പ്രവീണ്‍കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അനുപമന്‍ ഹാജരായി.
