goodnews head

ഫാത്തിമയ്ക്ക് നാട്ടിലെത്താം; സുരക്ഷയൊരുക്കാന്‍ 'അത്താണി'യുണ്ടാകും

Posted on: 25 Mar 2015


കണ്ണൂര്‍: പട്‌നയില്‍നിന്ന് ഫാത്തിമയ്ക്ക് ഇനി കണ്ണൂരിലെത്താം. മുസ്ലിം സ്ത്രീകള്‍ചേര്‍ന്ന് നടത്തുന്ന കണ്ണൂരിലെ അത്താണിയെന്ന സന്നദ്ധസംഘടനയാണ് ഫാത്തിമയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയിരിക്കുന്നത്.

തിരിച്ചിവിടെയെത്തിയാല്‍ പൂര്‍ണസംരക്ഷണം ഏറ്റെടുക്കുമെന്ന് വഖഫ് ബോര്‍ഡ് അംഗവും അത്താണിയുടെ പ്രസിഡന്റുമായ ഷമീമ ഇസ്ലാഹിയ പറഞ്ഞു. ഫാത്തിമയ്ക്ക് ജീവിക്കാനാവശ്യമായ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ ഡല്‍ഹിയില്‍ നഷ്ടപ്പെട്ടുപോയ മകളെയും നാട്ടിലുള്ള മകനെയും കണ്ടുപിടിക്കാന്‍ എല്ലാവിധ സഹായവും നല്കാനും നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. വനിതാസെല്ലുമായി ബന്ധപ്പെട്ട് ഫാത്തിമയെ പോലീസ് സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അടുത്തദിവസം മന്ത്രി മുനീറുമായി സംസാരിക്കും.

പട്‌നയിലെ പ്രയാസ് ഭാരതി ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലാണ് ഫാത്തിമ. ഫാത്തിമയെ തനിച്ച് നാട്ടിലേക്കു വിടാന്‍ ട്രസ്റ്റ് അധികൃതര്‍ തയ്യാറല്ല. മന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം ട്രസ്റ്റുമായി ബന്ധപ്പെടാനാണ് തീരുമാനം.

 

 




MathrubhumiMatrimonial