Crime News

ചന്ദനക്കുറ്റികളും പിഴുതുകടത്തുന്നു

Posted on: 24 Mar 2015


മറയൂര്‍: മറയൂര്‍ വനമേഖലയിലും സ്വകാര്യഭൂമിയിലും ചന്ദനക്കുറ്റികള്‍ പിഴുതെടുക്കുന്ന സംഘം സജീവമായി രംഗത്ത്. മറയൂര്‍ റേഞ്ചിന്റെ പരിധിയില്‍ പുറവയല്‍ ഭാഗത്ത് മറയൂര്‍ ഗ്രാമനിവാസി പഴനിസ്വാമിയുടെ വാഴക്കൃഷി ചെയ്തിരുന്ന സ്ഥലത്തു നിന്നിരുന്ന ചന്ദനമരക്കുറ്റികള്‍ മോഷ്ടാക്കള്‍ പിഴുതുകടത്തി.

വനാതിര്‍ത്തിയോടുചേര്‍ന്ന് പുറവയല്‍ റോഡിനു സമീപത്തായി നിന്നിരുന്ന മരക്കുറ്റിയാണ് കടത്തിയത്. രണ്ടുമാസംമുമ്പ് ഈ പ്രദേശത്തെ പത്തോളം കുറ്റി മോഷ്ടാക്കള്‍ പിഴുതെടുത്ത് അതിര്‍ത്തികടത്തി. മൂന്നുപേരെ പിഴുതെടുത്ത ചന്ദനവേരുകളുമായി പിടികൂടി റിമാന്‍ഡുചെയ്തിരുന്നു.

ചന്ദനക്കുറ്റികള്‍ പട്ടാപ്പകല്‍പോലും സംശയംതോന്നാത്ത രീതിയില്‍ പിഴുതെടുത്ത് കടത്താനുള്ള അനുകൂലസാഹചര്യമാണുള്ളത്. ചന്ദനവേരുകള്‍ക്കും നല്ലവില ലഭിക്കും. കൃഷിസ്ഥലത്ത് നില്‍ക്കുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല. ചന്ദനമരങ്ങളെ മാത്രം ശ്രദ്ധിച്ചുനടക്കുന്ന സംരക്ഷണം കുറ്റികളുടെ കാര്യത്തിലില്ല.

 

 




MathrubhumiMatrimonial