
വീട്ടിനുമുന്നില്‍ നാടന്‍ബോംബ്: രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 24 Mar 2015
നാഗര്‍കോവില്‍: കുളച്ചലിനടുത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുമുന്നില്‍ നാടന്‍ബോംബ് കണ്ടെടുത്തതിനെത്തുടര്‍ന്ന് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോടിമുന സ്വദേശി തമിഴ് മാനില കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറോം (48), സുഹൃത്ത് കുഴന്തൈ ഏശു കോളനിയിലെ ഡൈനിഷ് (28) എന്നിവരാണ് അറസ്റ്റിലായത്. തുറമുഖ തെരുവിലെ കോണ്‍ഗ്രസ് നേതാവ് സബിന്റെ വീടിനുമുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ ബക്കറ്റിലാണ് നാടന്‍േബാംബ് കൊണ്ടുവെച്ചത്.
