ഹക്കിം വധം: സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യവുമായി യുവജനങ്ങള്‍
Posted on: 22 Mar 2015
പയ്യന്നൂര്‍: ഹക്കിം വധത്തിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം 25 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കിലെ സത്യാഗ്രഹപ്പന്തലിലെത്തി. വര്‍ധിച്ചുവരുന്ന മാഫിയാവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ചുവരുന്നവരാണിവര്‍.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്ലക്കാര്‍ഡുമേന്തി പദയാത്രയായാണ് വന്നത്. പ്രവര്‍ത്തകര്‍ രാത്രി സമരപ്പന്തലില്‍ തങ്ങി. കെ.എം.ജിതിലേഷ്, രാഗേഷ് രഘുനാഥ്, ഹസ്!ന ഷാഹിദ, നിമിഷ ടോം എന്നിവര്‍ പ്രസംഗിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 48 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആക്ഷന്‍ കമ്മിറ്റി അഭിപ്രായസര്‍വേ ആരംഭിച്ചു. 27-ന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ജനകീയ പാര്‍ലമെന്റില്‍ അടുത്ത സമരരൂപങ്ങള്‍ പ്രഖ്യാപിക്കും.