അഷ്മയുടെ ആത്മഹത്യ: പോലീസ് നീതികാട്ടുന്നില്ലെന്ന് പിതാവ്
Posted on: 22 Mar 2015
മലപ്പുറം: മകള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ജൂണില്‍ ആത്മഹത്യചെയ്ത അഷ്മയുടെ പിതാവ് തുവ്വൂര്‍ സ്വദേശി കെ. രാഘവപ്പണിക്കരാണ് ആരോപണമുന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അഷ്മയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജിയെയും എ.ഡി.ജി.പിയെയും ഏല്പിച്ചുവെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് ഒരുവിധ നടപടികളുമുണ്ടായിട്ടില്ലെന്ന് രാഘവപ്പണിക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നരവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം മകള്‍ അഷ്മ ആത്മഹത്യചെയ്യാനുണ്ടായ കാരണം ഭര്‍തൃഗൃഹത്തിലെ പീഡനമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ ഭര്‍ത്താവിനൊപ്പം ഒരുമാസം കഴിഞ്ഞശേഷം ഭര്‍തൃഗൃഹത്തില്‍ തിരിച്ചെത്തിയതിന്റെ പിറ്റേദിവസമാണ് അഷ്മ ആത്മഹത്യചെയ്തത്. എന്നാല്‍ മരണം സംബന്ധിച്ച തെളിവുകളും മറ്റും നശിപ്പിച്ചതായും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യംനേടാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
അഷ്മയുടെ അമ്മ സേതുപാര്‍വതി, സഹോദരങ്ങളായ ആഷിക്, ആശ എന്നിവരും പങ്കെടുത്തു.