goodnews head

കൊച്ചു റിച്ചുവിന് പ്രിയ കൂട്ടുകാരുടെ അശ്രുപൂജ

Posted on: 22 Mar 2015


മോര്‍ക്കുളങ്ങര: ആര്‍ച്ച് ബിഷപ്പ് കാവുകാട്ട് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളേജിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി റിച്ചു പി.എസ്സിന്റെ ആകസ്മികനിര്യാണത്തില്‍ സഹപാഠികളും അധ്യാപകരും കണ്ണീര്‍ക്കടലില്‍വീണുപോയി. കൊച്ചു റിച്ചുവിനെ അവസാനമായി ഒരുനോക്കുകാണാനെത്തിയതായിരുന്നു അവര്‍. അവസാനമായി കൊച്ചുകൂട്ടുകാരനെ ഒരു നോക്കു കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും മാതാപിതാക്കളുമുള്‍പ്പെടെ ആയിരത്തോളംപേരെത്തിയിരുന്നു.

അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തിയ ഫാ.തോമസ് തുമ്പയിലിന്റെയും പ്രിന്‍സിപ്പല്‍ സി.എമിലി തെക്കേത്തെരുവിലിന്റെയും ക്ലാസ്ടീച്ചര്‍ മോളി മാത്യുവിന്റെയും വാക്കുകളിലൂടെ റിച്ചു എല്ലാവരുടെയും മനസ്സിേേലയ്ക്കാടിയെത്തി. വേനലവധിക്ക് നാലാംക്ലാസുകാരനായ ജ്യേഷ്ഠനുമൊത്ത് ചൂണ്ടയിടുമ്പോള്‍ തോട്ടിലേക്കുവീണ് അപകടമുണ്ടാവുകയായിരുന്നു. തല്‍ക്ഷണം ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 




MathrubhumiMatrimonial