
വീടിനുനേരെ കല്ലേറ്
Posted on: 22 Mar 2015
ഹരിപ്പാട്: തെക്കേനട മണിമന്ദിരത്തില്‍ ആര്‍. വേണുകുമാറിന്റെ വീടിനുനേരെ വെള്ളിയാഴ്ച രാത്രി കല്ലേറുണ്ടായി. രാത്രി പന്ത്രണ്ടരയോെടയാണ് സംഭവം. മുന്‍ഭാഗത്തെ ജനല്‍ച്ചില്ല് തകര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളില്‍നിന്ന് കല്ലും കണ്ടെടുത്തു. സ്ത്രീകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ ജനല്‍ച്ചില്ലാണ് എറിഞ്ഞുതകര്‍ത്തത്. വേണുകുമാര്‍ പോലീസില്‍ പരാതി നല്‍കി.
