Crime News

യുവാവിനെ വീടുകയറി ആക്രമിച്ച സംഘം ജനല്‍ച്ചില്ലും കാറിന്റെ ചില്ലും തകര്‍ത്തു

Posted on: 21 Mar 2015


തൃപ്രയാര്‍: പട്ടാപ്പകല്‍ വീടുകയറി യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഘം വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. സംഘത്തിലെ ഒരാള്‍ രാത്രിയെത്തി വീട്ടിലെ കാറിന്റെ ചില്ലും തകര്‍ത്തു.

നാട്ടിക എസ്.എന്‍. കോളേജ് ഗ്രൗണ്ടിനടുത്ത് കോളങ്ങാട്ട് ലക്ഷ്മണന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് രണ്ടംഗസംഘം ലക്ഷ്മണന്റെ വീട്ടിലെത്തി മകന്‍ അനൂപിനെ ആക്രമിച്ചത്. ഇരുമ്പുവടികൊണ്ട് അടിയേറ്റ അനൂപ് വീടിനകത്തേക്ക് ഓടിക്കയറിപ്പോള്‍ ജനല്‍ച്ചില്ല് തകര്‍ക്കുകയായിരുന്നു.

മടങ്ങിയ അക്രമിസംഘത്തിലെ രാഹുല്‍ എന്നയാള്‍ രാത്രി 9.15ഓടെ വീണ്ടുമെത്തി കാറിന്റെ ചില്ല് തകര്‍ത്തു.
ബഹളം കേട്ടെത്തിയ സമീപവാസികള്‍ രാഹുലിനെ പിടികൂടി വലപ്പാട് പോലീസിന് കൈമാറിയതായി പറയുന്നു. എന്നാല്‍, രാഹുലിനെ പരിക്കുകളോടെ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. രാഹുലിനു പുറമെ, കിഷോര്‍ എന്നയാളാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.

 

 




MathrubhumiMatrimonial