Crime News

കൊക്കെയ്ന്‍ പ്രതികള്‍ക്ക് ജാമ്യം: ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

Posted on: 21 Mar 2015


കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി. ജസ്റ്റിസ് ബി. കെമാല്‍ പാഷയുടേതാണ് ഉത്തരവ്. കേസിലെ പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി എന്നിവരാണ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇവര്‍ ഹര്‍ജി നല്‍കിയെങ്കിലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യഹര്‍ജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പ്രതികള്‍ക്ക് രാജ്യാന്തര ഏജന്‍സികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നേരത്തെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

 

 




MathrubhumiMatrimonial