വേണുഗോപാല്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
Posted on: 21 Mar 2015
മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ മണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി. പുതുവല്‍ വീട്ടില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേരെയാണ് പോലീസ് തിരയുന്നത്.
ഗൂഢാലോചനയിലും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലുമായി 21 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കിട്ടാത്തതിനാല്‍ കുറ്റപത്രം തയ്യാറാക്കുന്ന ജോലി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃത്യം നടത്തിയ ആറംഗ സംഘത്തിലെ മൂന്നുപേരെയാണ് പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ കോട്ടയത്തെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. ബാക്കി രണ്ടുപേര്‍ കൊലപാതകം ആസൂത്രണംചെയ്ത ആലപ്പുഴ സ്വദേശികളാണ്.
ഒളിവില്‍ കഴിയുന്ന പ്രതികളുടെ പേരുവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്‌തെങ്കിലും പ്രതികള്‍ എവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തതിനാല്‍ സൈബര്‍സെല്‍ വഴിയുള്ള അന്വേഷണത്തിനും പുരോഗതിയില്ല. പ്രതികള്‍ കേരളം വിട്ടതായി സൂചന ലഭിച്ചതിനാല്‍ അന്വേഷണ സംഘത്തിലെ അംഗങ്ങളും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം അറസ്റ്റിലായ എട്ടാംപ്രതി കലവൂര്‍ ജെയ്‌സണ്‍ വില്ലയില്‍ ജെയ്‌സണ്‍ നെറോറ, 16-ാം പ്രതി മണ്ണഞ്ചേരി തൗഫീഖ് മന്‍സിലില്‍ നിസാര്‍ എന്നിവരെ തെളിവെടുപ്പിനായി 5 ദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.