Crime News

അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

Posted on: 21 Mar 2015


ചങ്ങനാശ്ശേരി: അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഇടുക്കി സ്വദേശിനിയായ യുവതി ചങ്ങനാശ്ശേരിയിലെ ഹോസ്റ്റലില്‍നിന്നാണ് ജോലിക്ക് പോയിരുന്നത്. ഇതിനിടയില്‍ പരിചയപ്പെട്ട യുവാവാണ് നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. യുവതി ചങ്ങനാശ്ശേരി എസ്.ഐ.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് പെരുന്ന കക്കാട്ടുകടവ് പന്നിക്കോട്ട് മനോജി(28)നെതിരെ കേസ് ചാര്‍ജ്‌ചെയ്തതായി എസ്.ഐ. ജെര്‍ലിന്‍ സ്‌കറിയ പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി അധ്യാപികയായ യുവതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. യുവതി പോലീസില്‍ പരാതി നല്‍കിയതോടെ മനോജ് സ്ഥലത്തുനിന്ന് മുങ്ങിയെന്നും പോലീസ് പറഞ്ഞു.

നഗരത്തിലെ ഒരു മൊബൈല്‍കടയില്‍ ജോലിക്കാരനായിരുന്ന യുവാവുമായി യുവതി പരിചയപ്പെടുന്നത് കടയില്‍വച്ചാണ്. ഇതിനുശേഷം യുവതിയില്‍നിന്ന് നിരവധി തവണ യുവാവ് പണം വാങ്ങിയിരുന്നു. ഈ പണമുപയോഗിച്ച് യുവാവ് വാഹനവും സ്വന്തമാക്കി. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവിന്റെ വീട്ടില്‍ എത്തിയ യുവതിയെ ആക്രമിച്ച് പരിക്കേല്പിച്ചതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 




MathrubhumiMatrimonial