Crime News

ഐറിന്‍ വധം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന്‌

Posted on: 21 Mar 2015


തിരുവനന്തപുരം: അഞ്ചുതെങ്ങ് മുസ്ലീംപള്ളിക്ക് സമീപം ഐറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ഇന്ദിരയാണ് കേസ് പരിഗണിച്ചത്. പ്രതിയുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഐറിനെ മര്‍ദിച്ചവശയാക്കിയശേഷം കെട്ടിതൂക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

2009 സപ്തംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യത്തിന് ഇവര്‍ വഴങ്ങാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.

 

 




MathrubhumiMatrimonial