goodnews head

മാര്‍ക്കറ്റില്‍ അങ്ങാടിക്കുരുവിറോഡ്‌

Posted on: 21 Mar 2015



കോട്ടയം: കോട്ടയം മാര്‍ക്കറ്റിലെ അങ്ങാടിക്കുരുവിക്കൂട്ടത്തിന് ഇനി കൂടിന്റെ സംരക്ഷണം. ഇവിടത്തെ ഒരു റോഡിന് 'അങ്ങാടിക്കുരുവി റോഡ്' എന്ന് പേരിട്ടു. ലോക കുരുവിദിനം പ്രമാണിച്ച് കോട്ടയം ഓള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വകയായി കോട്ടയം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് അങ്ങാടിക്കുരുവിക്കൂടുകള്‍ വിതരണംചെയ്തു.

കോട്ടയം ഡി.എഫ്.ഒ. അനില്‍കുമാര്‍ വിജയാ കോഫി ഉടമ തോമസ് അറയ്ക്കലിന് കൂട് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം ഓള്‍ഡ് മെര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോമി മാത്യു, സെക്രട്ടറി നാസര്‍ ചാത്തന്‍കോട്ടമാലി ഉള്‍പ്പെടെ ഒട്ടേറെ വ്യാപാരികള്‍ പങ്കെടുത്തു. മാര്‍ക്കറ്റിലെ അങ്ങാടിക്കുരുവികളുടെ സാന്നിധ്യം നേരത്തെ ചര്‍ച്ചയായിരുന്നു. മാര്‍ക്കറ്റിലെ ജോമി മാത്യു എന്ന വ്യാപാരിയുടെ കടയിലാണ് ആദ്യം അങ്ങാടിക്കുരുവികള്‍ ചേക്കേറിയത്.

ഇവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കി പരിപാലിച്ചതോടെ കൂടുതല്‍ കൂടുതല്‍ കുരുവികള്‍ മാര്‍ക്കറ്റില്‍ വാസമുറപ്പിച്ചു. മാര്‍ക്കറ്റിലെ തിരക്കിലും വിരസതയിലും അങ്ങാടിക്കുരുവികളുടെ സാന്നിധ്യം ആശ്വാസം പകരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെ ഒരു റോഡിന് 'അങ്ങാടിക്കുരുവി റോഡ്' എന്ന പേരും വ്യാപാരികള്‍ നല്‍കിക്കഴിഞ്ഞു. അന്യംനിന്നുപോകുന്ന ഒരു ജീവിവിഭാഗത്തെ സംരക്ഷിക്കുന്നതിനൊെടാപ്പം സ്‌നേഹവും കരുതലും നിറച്ച് നല്ലമാതൃക തീര്‍ക്കുകയും അങ്ങാടിക്കുരുവി സംരക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

 

 




MathrubhumiMatrimonial