Crime News

ആള്‍മാറാട്ടം നടത്തി പ്ലസ് ടു പരീക്ഷക്കെത്തി പരീക്ഷാര്‍ഥിയും സുഹൃത്തും അറസ്റ്റിലായി

Posted on: 20 Mar 2015


പട്ടാമ്പി: ആള്‍മാറാട്ടം നടത്തി പ്ലസ് ടു പരീക്ഷയെഴുതാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. വലപ്പുഴയിലാണ് സംഭവം. പരീക്ഷ എഴുതേണ്ട യുവാവും ആള്‍മാറാട്ടം നടത്തിയ സുഹൃത്തുമാണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.

വണ്ടുംതറ രമേഷ് നിവാസില്‍ രഞ്ജിത് രാജനും (21) പകരം പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ ചെറുകോട് പുതുകുളങ്ങര പ്രദീപു(21)മാണ് പിടിയിലായത്.

വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍ രഞ്ജിത് രാജന്റെ ഹാള്‍ടിക്കറ്റില്‍ പ്രദീപിന്റെ ഫോട്ടോ പതിച്ചാണ് പ്രദീപ് എത്തിയത്. ഒപ്പില്‍ സംശയം തോന്നിയതിനാല്‍ അധികൃതര്‍ രേഖകള്‍ പരിശോധിച്ചു. തുടര്‍ന്ന് ചീഫ് സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസ്സെടുത്തു. ഇരുവരെയും ജാമ്യത്തില്‍ വിടുകയും ചെയ്തു. മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ കാലില്‍ പരിക്കേറ്റിരിക്കയാണ് രഞ്ജിത്ത് രാജ്.

 

 




MathrubhumiMatrimonial