Crime News

അനധികൃത മണ്ണെടുപ്പ്: രണ്ട് ടിപ്പര്‍ലോറികളും രണ്ട് യന്ത്രങ്ങളും പിടിച്ചു

Posted on: 19 Mar 2015


വള്ളികുന്നം: അനധികൃതമായി ഭൂമി കുഴിച്ച് മണ്ണെടുത്ത് കടത്തിയ രണ്ട് ടിപ്പര്‍ലോറികളും രണ്ട് ജെ.സി.ബി.യന്ത്രങ്ങളും പോലീസ് പിടിച്ചു. പള്ളിമുക്ക് ജങ്ഷന് പടിഞ്ഞാറുഭാഗത്ത് സ്വകാര്യവസ്തുവില്‍നിന്ന് മണ്ണെടുത്ത യന്ത്രങ്ങളും ലോറികളുമാണ് വള്ളികുന്നം എസ്.ഐ. എം.ഡി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടമസ്ഥര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു.
വള്ളികുന്നത്തിന്റെ കിഴക്കന്‍ മേഖലയില്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയും മണ്ണുകടത്ത് വ്യാപകമായിരിക്കുകയാണ്. പ്രദേശവാസികളുടെ രാത്രിയുറക്കംപോലും തടസ്സപ്പെടുത്തുന്ന നിലയില്‍ മണ്ണെടുപ്പ് വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന കര്‍ശനമാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മണ്ണെടുപ്പ് തടയുന്നതിനായി പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial