യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Posted on: 19 Mar 2015
പാവറട്ടി: എളവള്ളി ഉല്ലാസ് നഗര്‍ റെയില്‍വെ പാളത്തില്‍ െവച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഒരാളെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു. തൈക്കാട് സ്വദേശി കളപുറത്ത് ദിലീപി (43) നെയാണ് എസ്‌ഐ പി.പി. ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. 2014 നവംബര്‍ 18നാണ് കാക്കശ്ശേരി പാടത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന തേര്‍വീട്ടില്‍ കൃഷ്ണന്‍ (39) ആത്മഹത്യ ചെയ്തത്. ഗുരുവായൂരില്‍ സീസണ്‍ കച്ചവടം നടത്തിവരികയായിരുന്നു കൃഷ്ണന്‍. കൃഷ്ണന് വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ദിലീപ് കബളിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ചിറ്റാട്ടുകരയില്‍ പ്രിന്റിങ് യൂണിറ്റും ശരിയാക്കി നല്‍കാമെന്ന് ദിലീപ് കൃഷ്ണന് ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നു. ആത്മഹത്യയ്ക്ക് മുമ്പ് കൃഷ്ണന്‍ ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നു. കുറിപ്പില്‍ ദിലീപിനെക്കുറിച്ചും എഴുതിയിരുന്നതായും പറയുന്നു. ആത്മഹത്യാ കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കൃഷ്ണന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജിനിയാണ് കൃഷ്ണന്റെ ഭാര്യ. പ്രതിയെ കോടതിയില്‍ ഹാജരാക്കി.