
പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Posted on: 19 Mar 2015
തൃപ്രയാര്‍: വലപ്പാട് എസ്‌ഐ കെ.ജി. ആന്റണിയെയും പോലീസുകാരെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വലപ്പാട് ബീച്ച് ചാഴുവീട്ടില്‍ സുഭാഷാണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ സുഭാഷിന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ സരസ്വതി, സഹോദരന്‍ സുധീഷ് എന്നിവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 2014 ഡിസംബര്‍ 30നാണ് സംഭവമുണ്ടായത്. സുബ്രഹ്മണ്യന്റെ മരുമകളുടെ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ.യുടെയും പോലീസുകാരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
