
മുതുകുറ്റി സ്‌കൂള്‍ പരിസരത്തുനിന്ന് വാളുകള്‍ പിടിച്ചെടുത്തു
Posted on: 19 Mar 2015

ചക്കരക്കല്‍: മുതുകുറ്റി നമ്പര്‍വണ്‍ എല്‍.പി. സ്‌കൂള്‍ പരിസരത്തുനിന്ന് രണ്ട് വാളുകള്‍ പിടികൂടി. സ്‌കൂളിന്റെ പരിസരത്തുനിന്നും നൂറുമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്നുമാണ് ഇവ കണ്ടെടുത്തത്. ബുധനാഴ്ച 12.30ഓടെയാണ് സംഭവം.
ചക്കരക്കല്‍ എസ്.ഐ.മാരായ ടി.വി.പ്രദീഷ്, സുരേഷ് ബാബു, എ.എസ്.ഐ. കനകന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചക്കരക്കല്ലിലും പരിസരത്തുമുണ്ടായ രാഷ്ട്രീയാക്രമങ്ങള്‍ക്കുശേഷം പോലീസ് റെയ്ഡ്, പ്രദേശങ്ങളില്‍ ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് തുണിയില്‍ പൊതിഞ്ഞുകെട്ടി പറമ്പിലെ മാളത്തില്‍ സൂക്ഷിച്ച നിലയില്‍ ഇവ കണ്ടെത്തിയത്. അരമീറ്ററിലധികം നീളമുള്ളവയാണ് പിടിച്ചെടുത്ത വാളുകള്‍. സംഭവം സംബന്ധിച്ച് ചക്കരക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനുമുമ്പും ഇരിവേരി, ആര്‍.വി.െമട്ട ഭാഗങ്ങളില്‍നിന്ന് ആയുധങ്ങള്‍ പിടികൂടിയിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നേരത്തേ ഈ ഭാഗങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.
നേരത്തേ സി.പി.എം.ബി.ജെ.പി. സംഘര്‍ഷവും അക്രമവും ചക്കരക്കല്‍, മുഴപ്പാല, പുറത്തെക്കാട്, പാളയം കട്ടപീടിക ഭാഗങ്ങളില്‍ നടന്നിരുന്നു. നിരവധി ഓഫീസ് കെട്ടിടങ്ങള്‍ക്കുനേരെ അക്രമവും ഉണ്ടായിരുന്നു.
