goodnews head

മയക്കുമരുന്നിന് മറുമരുന്നായി കഥാപ്രസംഗം

Posted on: 18 Mar 2015


ആലുവ: മദ്യത്തിനും മയക്കുമരുന്നിനും എയ്ഡ്‌സിനുമെതിരെ കഥാപ്രസംഗത്തിലൂടെ ബോധവത്കരണം നടത്തുന്ന യാത്രാസംഘം ആലുവയിലുമെത്തി. 4 ബീസ് എന്ന കഥാപ്രസംഗത്തിലൂടെയാണ് കാഥികന്‍ തണ്ണീര്‍മുക്കം സദാശിവന്‍ കഥപറയുന്നത്. ബാംഗ്ലൂര്‍ സോങ് ആന്‍ഡ് ഡ്രാമാവിഷന്‍, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഏഴംഗ കഥാപ്രസംഗ സംഘത്തിന്റെ യാത്ര.
ആലുവ മേഖലയില്‍ നൊച്ചിമ സേവന ലൈബ്രറി, അശോകപുരം പി.കെ. വേലായുധന്‍ മെമ്മോറിയല്‍ വിദ്യാവിനോദിനി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, ശിവഗിരി സചേതന ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, ഇ.എം.എസ്. സ്മാരക വായനശാല മുതിരക്കാട്ടുമുകള്‍, കുഞ്ചാട്ടുകര യുവധാര വായനശാല എന്നിവിടങ്ങളിലാണ് കഥാപ്രസംഗം അവതരിപ്പിച്ചത്.

 

 




MathrubhumiMatrimonial