Crime News

വ്യാജ പാസ്‌പോര്‍ട്ട്: കൊക്കെയ്ന്‍ കേസിലെ കോളിന്‍സ് കസ്റ്റഡിയില്‍

Posted on: 18 Mar 2015


കൊച്ചി: ഫ്ലൂറ്റിലെ സ്‌മോക്ക് പാര്‍ട്ടിക്കിടെ കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ ഗോവയില്‍ നിന്ന് പിടിച്ച നൈജീരിയക്കാരന്‍ കോളിന്‍സിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോളിന്‍സിന്റെ പക്കല്‍ നിന്ന്് പിടിച്ച പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി കടവന്ത്ര എസ്.ഐ ബി.ഐ ബെനഡിക്റ്റാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്.
21 വരെയാണ് കോളിന്‍സിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി ജയനാണ് കോടതിയില്‍ ഹാജരായത്. കോളിന്‍സ് ഉപയോഗിച്ച പാസ്‌പോര്‍ട്ട് എവിടെ നിര്‍മിച്ചു, സീല്‍ എവിടന്നു കിട്ടി, ആരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ, ഇയാളുടെ യഥാര്‍ഥ മേല്‍വിലാസമെന്ത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
ആറാം തീയതിയാണ് കോളിന്‍സിനെ ഗോവയില്‍ നിന്ന് പോലീസ് പിടിച്ചത്.

 

 




MathrubhumiMatrimonial