കട്ടപ്പനയില്‍ കുറ്റിക്കാട്ടില്‍നിന്ന് 102 കുപ്പി വിദേശമദ്യം പിടിച്ചു
Posted on: 18 Mar 2015
കട്ടപ്പന: കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് 102 കുപ്പി വിദേശമദ്യവും രണ്ട് ടിന്‍ ബിയറും കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ മദ്യക്കുപ്പികള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കട്ടപ്പന എക്‌സൈസില്‍ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ബിവറേജസില്‍നിന്ന് വാങ്ങിയശേഷം അനധികൃത വില്പനക്കായി സൂക്ഷിച്ചതാണെന്ന് കരുതുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമ്പംമെട്ട് മൂങ്കിപ്പള്ളത്തിനു സമീപം തമിഴ്‌നാടിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ കട്ടപ്പന-നെടുങ്കണ്ടം എക്‌സൈസ് സംഘങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. 850 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവുമാണ് പിടിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി. ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. സ്ഥിരമായി വാറ്റു നടക്കുന്ന പ്രദേശമാണ് മൂങ്കിപ്പള്ളത്തിന് സമീപമുള്ള വനമേഖല. രണ്ട് സംഭവങ്ങളിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.