മര്‍ദനമേറ്റ് ഒമ്പതാംക്ലൂസുകാരന്‍ ആസ്പത്രിയില്‍; രണ്ടാനച്ഛനെതിരെ പരാതി
Posted on: 18 Mar 2015
മണ്ണടി: ഒന്‍പതാംക്ലൂസുകാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ചതായി പരാതി. കടമ്പനാട് മേമണ്ണടി മുകുളുവിള മുക്കില്‍ കാഞ്ഞിരവിളയില്‍ ബീനയുടെ മകന്‍ അബി (15)യെ ബീനയുടെ ഭര്‍ത്താവ് ദിലീപ്ഖാന്‍ മര്‍ദിച്ചതായാണ് പരാതി. ബീനയുടെ ആദ്യവിവാഹത്തിലെ മകനാണ് അബി.
ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. ഏറെനാളായി കുടുംബവുമായി വിട്ടുനില്‍ക്കുന്ന ദിലിപ്ഖാന്‍ വിദേശത്തുനിന്നും വന്നതറിഞ്ഞ് കുടംബവിഷയം സംസാരിക്കാന്‍ മണ്ണടി കുളഞ്ഞിലഴികത്ത് ജങ്ഷനു സമീപമുള്ള ദിലീപ്ഖാന്റെ വീട്ടില്‍ച്ചെന്ന ബീനയേയും അബിയേയും റോഡില്‍വെച്ച് ദിലീപ്ഖാനും അച്ഛനും കൂടി മര്‍ദിക്കുകയായിരുെന്നന്ന് പോലീസ് പറഞ്ഞു.
അബിയെ കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയുംചെയ്തു. ബിനയേയും മര്‍ദിച്ചു. മര്‍ദനമേറ്റ ഇവരെ നാട്ടുകാരറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ്വാഹനത്തിലാണ് അടൂര്‍ ജനറല്‍ ആസ്പത്രിലെത്തിച്ചത്. സംഭവത്തിന്‌ശേഷം ദിലീപ്ഖാനും അച്ഛനും വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ദിലീപ്ഖാന്‍ ബീനയെ രണ്ടാമത് വിവാഹം കഴിച്ചതാണ്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അബി കടമ്പനാട് ബി.എച്ച്.എസ്സിലെ 9-ാം ക്ലൂസ് വിദ്യാര്‍ഥിയാണ്.