Crime News

വാച്ചുകടയ്ക്കുമുന്നില്‍ ഉടമയെ കുത്തിക്കൊന്നു

Posted on: 17 Mar 2015


മഞ്ചേശ്വരം: കടവരാന്തയില്‍ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സമീപത്തുനിന്ന് എത്തിയ ആള്‍ വാച്ചുറിപ്പയര്‍ കടയുടമയെ കുത്തിക്കൊന്നു. ഹൊസങ്കടി മിയാപ്പദവ് റോഡില്‍ ടൈമിക് വാച്ചുകട നടത്തുന്ന ഉദ്യാവര്‍ തോട്ടയിലെ സുരേഷ് (42) ആണ് കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നേകാലോടെ മഞ്ചേശ്വരം മച്ചമ്പാടിയിലെ ഖലീലാ(32)ണ് സുരേഷിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത കടയിലെ ജീവനക്കാര്‍ ചേര്‍ന്ന് സുരേഷിനെ മംഗലാപുരത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. പ്രതി കസ്റ്റഡിയിലായതായി സൂചനയുണ്ട്.
പത്താംമൈലിലെ പരേതരായ നാരായണന്റെയും ഗിരിജയുടെയും മകനാണ് സുരേഷ്. ഭാര്യ: ശശിപ്രഭ. മക്കള്‍: കാവ്യ, കൃപ, പൂജ. സഹോദരങ്ങള്‍: പ്രസാദ്, സുനില്‍, രാജു, കിഷോര്‍, സുകല. മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. വെന്‍ലോക് ആസ്പത്രിയില്‍ ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും.

 

 




MathrubhumiMatrimonial