പത്തായക്കുന്നില്‍ രണ്ടു ബി.ജെ.പി.പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Posted on: 17 Mar 2015
പാട്യം (കണ്ണൂര്‍): പത്തായക്കുന്ന് മൂഴിവയലിനടുത്ത് തിറയാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്തായക്കുന്നിലെ ചമ്പാടങ്കണ്ടി മാധവന്റെ മകന്‍ നിഗില്‍ (20), തെക്കുമ്പാട് പൊയില്‍ അജയന്റെ മകന്‍ അമിത് (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
തലയ്ക്കും നട്ടെല്ലിനും വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ നിഗിലിനെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ അമിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മൂഴിവയല്‍ കനാല്‍ക്കര ഗുളികന്‍ കാവിലെ തിറയുത്സവത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.15-ഓടെ ഇവര്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തിനുപിന്നില്‍ സി.പി.എം. പ്രവര്‍ത്തകാണെന്ന് ബി.ജെ.പി. നേതൃത്വം ആരോപിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് മുല്ലോളി സുജീഷ് തുടങ്ങി അഞ്ച് സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തലശ്ശേരി എ.എസ്.പി. പ്രദീഷ്, കൂത്തുപറമ്പ് സി.ഐ. പ്രേംസദന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. കുട്ടിക്കൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമികളെയും ആയുധങ്ങളും കണ്ടെത്താന്‍ പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പത്തായക്കുന്നില്‍ ഹര്‍ത്താല്‍ നടത്തി.