Crime News

അഭിഭാഷയ്‌ക്കെതിരെ ആക്രമണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: 17 Mar 2015


തൃശ്ശൂര്‍: വനിതാ അഭിഭാഷകയെ ആക്രമിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തില്ലെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

തൃശ്ശൂരില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അയ്യന്തോള്‍ ഐ.കെ. നിവാസില്‍ ദിനേശിന്റെ ഭാര്യ അഡ്വ.സോണിയ നല്‍കിയ പരാതിയിലാണ് സി.ജെ.എം. നിക്‌സണ്‍ എം. ജോസഫ് ടൗണ്‍ വെസ്റ്റ് പോലീസ് എസ്.ഐ.യോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഫിബ്രവരി 19ന് രാത്രി ഓഫീസ് പൂട്ടി പുറത്ത് വരുമ്പോഴാണ് ഓഫീസിന്റെ താഴത്തെ നിലയിലുള്ള കടയിലെ ജോലിക്കാരന്‍ അഭിഭാഷകയെയും ഭര്‍ത്താവിനെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സോണിയയുടെ ഭര്‍ത്താവിനും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നെന്നും പരാതിയിലുണ്ട്. വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതിക്ക് ജാമ്യം കൊടുക്കാവുന്ന ലഘുവായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും ആരോപണമുയര്‍ന്നു. പരാതിക്കാരിക്കുവേണ്ടി അഡ്വ. പി. പ്രമോദ് കോടതിയില്‍ ഹാജരായി.




 

 




MathrubhumiMatrimonial