Crime News

ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Posted on: 16 Mar 2015


തൃശ്ശൂര്‍ : ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പഴനി നെയ്ക്കരപ്പെട്ടി സ്വദേശി ബോസി (41) നെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചാവക്കാട്, വാടാനപ്പള്ളി മേഖലയില്‍ വില്പനയ്ക്കായെത്തിച്ച കഞ്ചാവുമായി തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ചെറിയ പൊതികളാക്കിയ നിലയിലാണ് ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

ൃശ്ശൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എഫ്. സുരേഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എം. ബാനര്‍ജി, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ടി. രഞ്ജിത്ത്, ടി.വി. അനീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial