Crime News

ഓട്ടോറിക്ഷാ മോഷ്ടിച്ച് പൊളിച്ചു വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Posted on: 16 Mar 2015


പാലാ: മോഷ്ടിച്ച ഓട്ടോറിക്ഷാ വില്‍ക്കാനായി പൊളിച്ചു നീക്കുന്നതിനിടയില്‍ യുവാവ് പിടിയില്‍. ഇളങ്ങുളം പനമറ്റം അക്കരക്കരോട്ട് അനൂപ്(20) ആണ് പിടിയിലായത്. ഇടമറ്റം വട്ടോത്തു കുഴിയില്‍ അരുണ്‍ എസ്.പിള്ളയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് രണ്ടാഴ്ച മുമ്പ് പൂവരണി ഭാഗത്തുനിന്ന് മോഷണം പോയത്. പ്രതിയുടെ വീട്ടില്‍ ഓട്ടോറിക്ഷ പൊളിച്ചു നീക്കുന്നുവെന്ന് പാലാ സി.ഐ. കെ.പി. ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഓട്ടോറിക്ഷയുടെ പലഭാഗങ്ങളും പൊളിച്ചു വിറ്റിരുന്നു. എന്‍ജിന്‍ ഈരാറ്റുപേട്ടയിലെ ഒരു കടയില്‍ വില്ക്കാനായി ഏര്‍പ്പാട് ചെയ്തിരുന്നു. എസ്.ഐ. കെ.പി. തോംസണിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, ഹരിഹരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കാക്കനാടുള്ള 18നും 20നും ഇടയില്‍ പ്രായമുള്ള കുറ്റവാളികളെ താമസിപ്പിക്കുന്ന ബോസ്റ്റണ്‍ സ്‌കൂളില്‍ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial