
കൊല്‍ക്കത്തയില്‍ കവര്‍ച്ചസംഘം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു
Posted on: 15 Mar 2015
റാണാഘട്ട് (പശ്ചിമബംഗാള്‍): കൊല്‍ക്കത്തയിലെ നാദിയ ജില്ലയില്‍പ്പെട്ട ഗംഗനാപുരില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കവര്‍ച്ചസംഘം കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും ശനിയാഴ്ച ഉച്ചവരെ ജില്ലയിലെ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞതായി സ്ഥലം സന്ദര്‍ശിച്ച ജില്ലാ മജിസ്‌ട്രേട്ട് പി.ബി. സലീം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവം. സ്‌കൂളിനോടനുബന്ധിച്ച കോണ്‍വെന്റില്‍ കവര്‍ച്ചയ്‌ക്കെത്തിയ സംഘത്തിലെ നാലുപേരാണ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇവര്‍ റാണാഘട്ടിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കോണ്‍വെന്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും സംഘം മോഷ്ടിച്ചു.
