Crime News

ശരീരത്തിലൊളിപ്പിച്ച 60 പവന്‍ സ്വര്‍ണവുമായി മഹാരാഷ്ട്രക്കാരന്‍ അറസ്റ്റില്‍

Posted on: 14 Mar 2015


മംഗളൂരു: നാല് സ്വര്‍ണബിസ്‌കറ്റുകളുടെ രൂപത്തില്‍ 60 പവനോളം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച വിമാനയാത്രികന്‍ അറസ്റ്റിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ്‌നഗറിലെ ദീപക് നച്ചല്‍ദാസ് വധ്വ (43) ആണ് മംഗളൂരുവില്‍ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വധ്വയെ ചോദ്യംചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ 472.520 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിട്ടുള്ളതായി സമ്മതിച്ചു. പിന്നീട് മരുന്നുനല്കി വയറിളക്കി സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial