സര്‍വകലാശാലാ പരീക്ഷയില്‍ ആള്‍മാറാട്ടം; യുവാവു പിടിയില്‍
Posted on: 14 Mar 2015
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷയ്ക്ക് ആള്‍മാറാട്ടംനടത്തിയ യുവാവിനെ പരീക്ഷാകേന്ദ്രം അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒളവണ്ണ സ്വദേശി വടക്കേത്തടത്തില്‍ മുഹമ്മദ് ഷാഹിദ് (23) ആണ് പിടിയിലായത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാംസെമസ്റ്റര്‍ ബി.എ സോഷ്യോളജി പരീക്ഷയ്ക്കിടെയാണ് ക്രമക്കേട്. യൂണിവേഴ്‌സിറ്റി ചെനയ്ക്കലുള്ള കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജിലെ കേന്ദ്രത്തില്‍ ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ അധ്യാപികയ്ക്ക് സംശയംതോന്നിയപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്.
മഞ്ചേരിസ്വദേശിയായ പി.സി. മുഹമ്മദ് മുസ്തഫയാണ് ഇവിടെ പരീക്ഷ എഴുതേണ്ടിയിരുന്നത്. മുസ്തഫയുടെ ഹാള്‍ടിക്കറ്റില്‍ ഫോട്ടോമാത്രം മാറ്റിയായിരുന്നു തട്ടിപ്പ്. യഥാര്‍ഥ പരീക്ഷാര്‍ഥിയുടെ ബന്ധുമരിച്ചതിനാലാണ് താന്‍വന്നതെന്നും ഏഴാംക്ലാസ് മാത്രമാണ് യോഗ്യതയെന്നും പിടിയിലായ ഷാഹിദ് കോളേജ് അധികൃതരോട് പറഞ്ഞു.
ഇയാള്‍ ഹാജരാക്കിയ ഹാള്‍ടിക്കറ്റും ഉത്തരക്കടലാസുമെല്ലാം പോലീസിന് കൈമാറി. സംഭവത്തില്‍ പരീക്ഷാകണ്‍ട്രോളര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനുമെല്ലാമാണ് തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.