Crime News

ഊമയായ വികലാംഗയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

Posted on: 14 Mar 2015


മൂന്നാര്‍: ഊമയും വികലാംഗയുമായ 26-കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. വട്ടവട കോവിലൂര്‍ സ്വദേശി ആര്‍.പരമന്‍ (43) ആണ് അറസ്റ്റിലായത്.

അരയ്ക്കുതാഴോട്ട് സ്വാധീനമില്ലാത്ത യുവതി, മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പമാണ് കോവിലൂരിലെ വീട്ടില്‍ കഴിഞ്ഞുവന്നിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കളും സഹോദരനും പോയ തക്കംനോക്കിയാണ് ഇയാള്‍ വീട്ടില്‍ തനിയെകിടന്നിരുന്ന യുവതിയെ പീഡിപ്പിച്ചത്. മാതാവ് വീട്ടിലേക്ക് വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍നിന്ന് ഇറിങ്ങി ഓടി.

ഇവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial