Crime News

നവവധുവിനെ കാണാതായ സംഭവം; സ്‌പെഷല്‍ സ്‌ക്വാഡ് ബെംഗളൂരുവിലേക്ക്

Posted on: 13 Mar 2015


കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്സ്) ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ കാണാതായ സംഭവത്തില്‍ െബംഗളൂരുവിലും ചെന്നൈയിലും അന്വേഷിക്കാന്‍ പോലീസ് തീരുമാനം. കഴിഞ്ഞ അഞ്ചിന് കാക്കനാട് സെസ്സിലെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോയ ജിസില്‍ മാത്യുവിനെ (23) യാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. യുവതിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേക്ക്്് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.

യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം പോയി െബംഗളൂരുവിലും ചെന്നൈയിലും അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ സ്‌ക്വാഡിലെ രണ്ട്്് പോലീസുകാരെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത്് കേസന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണറുടെ അനുമതി ലഭിച്ചാലുടന്‍ പുറപ്പെടും. വ്യാഴാഴ്ച രാത്രിയില്‍ തിരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.

കാണാതായ ദിവസം യുവതിയുടെ ഫോണിലേക്ക്്് വന്ന ഒടുവിലത്തെ കോള്‍ പ്രകാരം പാലക്കാടിന് സമീപമാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്.

നേരത്തെ െബംഗളൂരുവിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്ന ജിസില്‍ മാത്യു വിവാഹത്തോടെയാണ് കൊച്ചിയില്‍ എത്തുന്നത്. യുവതിയുടെ െബംഗളൂരുവിലെ ആദ്യകാല സഹ പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്്് അന്വേഷണം നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചിന് രാവിലെ പത്തോടെ ജിസിലിനെ സെസ്സിന് മുന്നില്‍ വിട്ട ശേഷം തിരികെ പോന്നതായും പിന്നീട് ഭാര്യയെ കാണാതായെന്നുമാണ് ഭര്‍ത്താവ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

 

 




MathrubhumiMatrimonial