
നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ കവര്‍ച്ച: മൂന്നാമനും പിടിയിലായി
Posted on: 11 Mar 2015

പ്രത്യേക അന്വേഷണസംഘം ഷമീറിനെ പിടികൂടിയ അതേദിവസം തന്നെ സനല്‍ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും ടി.വി.യും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും മോഷ്ടിച്ചിരുന്നു. പോകുംവഴി തൊണ്ടി സഹിതം ആളൂര്‍ പോലീസ് പിടിച്ചെങ്കിലും സ്റ്റേഷനില്‍നിന്ന് സൂത്രത്തില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മംഗലാപുരത്ത് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ഇടയ്ക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ മോഷണംനടത്തി മംഗലാപുരത്തേക്ക് തന്നെ തിരിച്ചുപോകുകയും ചെയ്തിരുന്നു.
പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സി.ഐ. കെ.അബ്ദുള്‍ ബഷീര്‍, എസ്.ഐ.ബാബുരാജ്, എസ്.ഐ.എസ്.ടി.അംഗം എം.അസൈനാര്‍, എ.എസ്.ഐ.മോഹനന്‍, സി.പി.ഒ.മാരായ സുകേഷ്, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
