goodnews head

കാഴ്ചവൈകല്യത്തെ മറികടന്ന് വിജയം കൈപ്പിടിയിലാക്കാന്‍ മരിയ

Posted on: 11 Mar 2015


കാഞ്ഞിരപ്പള്ളി: കാഴ്ചവൈകല്യത്തെ തോല്‍പ്പിച്ച് വിജയം കൈവരിക്കാന്‍ മരിയ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂള്‍ ഹാളില്‍ പരീക്ഷയെഴുതാനെത്തി. കാളകെട്ടി അസ്സീസിഭവന്‍ അന്തേവാസിയും കല്ലറ മാന്‍വെട്ടം വലിയപറമ്പില്‍ സൈമണ്‍ സാലി ദമ്പതിമാരുടെ മകളുമായ മരിയയ്ക്ക് കാഴ്ചശക്തി തീരെയില്ല.

വിധിയുടെ വൈപരീത്യത്തില്‍ തളരാതെ വിജയം വരിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മരിയ.കാളകെട്ടിസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥിനിയുടെ സഹായത്താലാണ് മരിയ പരീക്ഷ എഴുതുന്നത്.

 

 




MathrubhumiMatrimonial