നികുതിവെട്ടിച്ച് കടത്തിയ പാമോയില്‍ പിടിച്ചു
Posted on: 11 Mar 2015
മയ്യഴി: അനധികൃതമായി ടാങ്കര്‍ലോറിയില്‍ കടത്തുകയായിരുന്ന 14 ലക്ഷം രൂപ വിലവരുന്ന പാമോയില്‍ കണ്ണൂക്കര വില്പനനികുതി ചെക്‌പോസ്റ്റിനുസമീപം ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. 20,000 ലിറ്റര്‍ പാമോയിലാണ് പിടികൂടിയത്. ഇറച്ചിക്കോഴികളെ നികുതിവെട്ടിച്ചു കടത്തുന്ന മാഹിയില്‍ പാമോയില്‍ കടത്തും തുടങ്ങിയിരിക്കുന്നു. മംഗലാപുരത്തുനിന്ന് മാഹിയിലേക്കെന്നുപറഞ്ഞ് ട്രാന്‍സിറ്റ് പാസില്‍ കൊണ്ടുവന്ന പാമോയില്‍ മാഹിയില്‍ ഇറക്കാതെ ദേശീയപാത ഒഴിവാക്കി മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കടത്തുകയായിരുന്നു. അഴിയൂരിലെത്തിയ ടാങ്കര്‍ലോറിയെ അധികൃതര്‍ പിന്തുടരുന്നുണ്ടായിരുന്നു.
വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം മാഹി സ്‌ക്വാഡ് ഓഫീസര്‍ എന്‍.പി.രമേശന്റെ നേതൃത്വത്തിലുള്ള സംഘം വില്പനനികുതി ചെക് പോസ്റ്റിന് സമീപം ലോറി തടഞ്ഞു. രണ്ടുമാസത്തിനിടെ ഇതേരീതിയില്‍ കടത്തുകയായിരുന്ന മൂന്ന് പാമോയില്‍ ലോറികള്‍ അധികൃതര്‍ പിടികൂടിയിരുന്നു. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കുമാണ് പാമോയില്‍ കടത്ത്. മാഹിയിലെ വ്യാപാരമൊന്നുമില്ലാത്ത ഒരു സ്ഥാപനത്തിന്റെ പേരിലുള്ളതാണ് പാസ്. നികുതിയും പിഴയും ഉള്‍പ്പെടെ 2,75,000 രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. കെ.അരവിന്ദാക്ഷന്‍, വിനു വൈ. ദാസ്, വി.കെ.ഷാജു എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് പാമോയില്‍ ലോറി പിടിച്ചത്.