
പാണ്ടനാട് എസ്.വി. ഹൈസ്‌കൂളിന് വനമിത്ര പുരസ്‌കാരം
Posted on: 11 Mar 2015

ചെങ്ങന്നൂര്‍: മാതൃഭൂമി സീഡിന്റെ വഴിയില്‍ മുന്നേറുന്ന പാണ്ടനാട് സ്വാമിവിവേകാനന്ദ ഹൈസ്‌കൂളിന് വനംവകുപ്പിന്റെ ജില്ലാ വനമിത്ര പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് വനമിത്ര പുരസ്‌കാരം നല്കുന്നത്. ജില്ലയില്‍ മാതൃഭൂമി സീഡിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരം വി.കെ.സി. നന്മ വിദ്യാഭ്യാസ ജില്ലാതല പുരസ്‌കാരം, ഹരിതസേന ജില്ലാതല സമ്മാനം എന്നിവയും നേടിയിട്ടുണ്ട്. സീഡിന്റെ ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്.
എന്റെമരം പദ്ധതി, ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, വൃക്ഷത്തൈ നടീല്‍, ഔഷധത്തോട്ടം, പരിസ്ഥിതി പഠന യാത്രകള്‍, കണ്ടല്‍ സന്ദര്‍ശനം, ക്യാമ്പുകള്‍, സെമിനാറുകള്‍, ഫലവൃക്ഷത്തോട്ടം, വഴിയോര തണല്‍ പദ്ധതി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം എന്നിവയും സ്‌കൂളിന്റെ കര്‍മ പദ്ധതികളില്‍പ്പെടുന്നു. പമ്പഅച്ചന്‍കോവില്‍ നദീ സംയോജനത്തിനെതിരെ ജലസംരക്ഷണ ശൃംഖല, സെമിനാര്‍, പക്ഷി നിരീക്ഷണം, വൃക്ഷനിരീക്ഷണ പദ്ധതിയായ സീസണ്‍ വാച്ച് എന്നിവയിലും ഈ സ്‌കൂള്‍ സജീവമാണ്. മാനേജര്‍ വി.എസ്.ഉണ്ണിക്കൃഷ്ണപിള്ള, പി.ടി.എ. പ്രസിഡന്റ് എ.വി.ശിവദാസ്, പ്രിന്‍സിപ്പല്‍ എം.സി.അംബികാകുമാരി, കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, എസ്.വിജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ജി.കൃഷ്ണകുമാര്‍, ഡി.സജീവ്കുമാര്‍, കെ.സുരേഷ്, ടി.കെ. ശശി, ജി.ദിനു, ശ്രീജ നായര്‍, വിദ്യാ കൃഷ്ണന്‍, മായാദേവി, സുരേഷ്, കൃഷ്ണന്‍ നമ്പൂതിരി, മനേഷ്, മോഹന്‍, വിദ്യാര്‍ഥി പ്രതിനിധികളായ റിയ എലിസബത്ത്, ഗായത്രി നന്ദന്‍, ഗോപു കൃഷ്ണന്‍, പ്രശാന്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
