Crime News

സ്വര്‍ണക്കവര്‍ച്ച: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റില്‍

Posted on: 08 Mar 2015


കുമ്പള: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കുമ്പളയിലെ കെ.അനിത (28)യെയായണ് ശനിയാഴ്ച കുമ്പള പോലീസ് പിടികൂടിയത്. കുമ്പളയിലെ വീട്ടില്‍ അനിത എത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

കോയിപാടി പൊയ്യക്കരയിലെ കെ.എം.കുഞ്ഞിപ്പയുടെ വീട്ടില്‍നിന്ന് ഒമ്പതരപ്പവന്‍ കവര്‍ന്ന കേസില്‍ പ്രതിയാണ് യുവതി. ഈ കേസില്‍ സി.ജെ.എം. കോടതി യുവതിയെ മൂന്നുവര്‍ഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 2015 മാര്‍ച്ച് 15-നായിരുന്നു സംഭവം. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞിപ്പയുടെ മരുമകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നതായിരുന്നു കേസ്.

കുഞ്ഞിപ്പയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു അനിത. കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ഹാജരായിരുന്ന യുവതി പിന്നീട് മുങ്ങി. തുടര്‍ന്ന് യുവതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

 

 




MathrubhumiMatrimonial