goodnews head

കോക്കല്ലൂര്‍ മോഡല്‍

Posted on: 06 Mar 2015




കോഴിക്കോട് ജില്ലയിലെ കോക്കല്ലൂര്‍ ഗവ. എച്ച്.എസ് സ്‌കൂളിനാണ് നന്മ പദ്ധതിയില്‍ മൂന്നാംസ്ഥാനം. കുട്ടികള്‍ക്കായി നന്മ സന്ദേശഗാന മത്സരവും മൂല്യബോധത്തെ വിഷയമാക്കിയുള്ള ചിത്രരചനാ മത്സരവും നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

കോട്ടൂര്‍ എ. യു .പി സ്‌കൂളുമായി സഹകരിച്ചുകൊണ്ട ് 'നന്മയും നന്മയും' പരിപാടി നടത്തി. കുട്ടികള്‍ ലഹരിവിരുദ്ധ സന്ദേശമുള്ള ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു . നന്മ ടീച്ചര്‍ കോ-ഓര്‍ഡിനേറ്ററായ മുഹമ്മദ് സി. ആണ് ഓട്ടന്‍ തുള്ളല്‍ രചിച്ചത് .

ലോക ലഹരി വിരുദ്ധ ദിനത്തില്‍ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ സി. ഡി. പ്രദര്‍ശനം നടത്തി. 'ലഹരിപ്പൊതി മരണപ്പൊതി' ,'രോഗം വിതയ്ക്കുന്ന മനുഷ്യര്‍' എന്നീ ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത് .

നന്മയുടെ സന്ദേശം കുട്ടികളില്‍ എത്തിക്കാനായി പ്രഭാഷണ പരമ്പര നടത്തി. പഠിക്കാന്‍ മിടുക്കരും സാമ്പത്തിക പ്രയാസങ്ങള്‍ ഉള്ളവരുമായ കുട്ടികള്‍ക്കായി ധനസഹായം എത്തിച്ചു.

സ്‌കൂള്‍സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി 'ജാമൃറ മൃല ്യി്‌റവരറ' എന്ന മുദ്രാവാക്യവുമായി ചെടികള്‍ നട്ടു പിടിപ്പിച്ചു . 'വേപ്പ് ഗ്രീന്‍ബെല്‍റ്റ്' എന്ന പദ്ധതി നടപ്പില്‍ വരുത്തി.


ബാലുശ്ശേരി ബസ്‌സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡില്‍, ട്രാഫിക് നിര്‍ദേശങ്ങള്‍ ഉള്ള ഒരു ബോഡ് സ്ഥാപിച്ചു. വയോജനങ്ങളെ ആദരിക്കുന്ന 'പാവനം വയോജന വന്ദനം' എന്ന പരിപാടി സംഘടിപ്പിച്ചു.

'വിഷുക്കൈനീട്ടം ജീവകാരുണ്യ നിധി' എന്ന പരിപാടിയിലൂടെ 11,785 രൂപ സമാഹരിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയെ സഹായിക്കാനും വീല്‍ ചെയറുകളും വാട്ടര്‍ ബെഡുകളും നല്കാനും ഈ തുക ഉപയോഗിച്ചു. പഠിക്കാന്‍ മിടുക്കരായ, സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ക്കും നന്മ യൂനിറ്റ് സഹായം നല്കി .

20 അംഗ നന്മ പ്രവര്‍ത്തകസമിതിയുടെ ടീച്ചര്‍ കോ-ഓഡിനേറ്റര്‍മാര്‍ മുഹമ്മദ് സി., ഇന്ദു. ആര്‍. എന്നിവരാണ്. ബിനില്‍ ബാബു പ്രസിഡന്റും അനുശ്രീ പി . എസ് . സെക്രട്ടറിയുമാണ് . അക്ഷര, അജന്യ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മിഥുല, ഐശ്വര്യ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും പ്രവര്‍ത്തിച്ചു.







 

 




MathrubhumiMatrimonial