
മുന്‍പേ നടന്ന്...
Posted on: 06 Mar 2015

കല്ലേറ്റുംകര സെന്ററിനു സമീപം രണ്ട് വര്‍ഷത്തോളമായി കിടപ്പുരോഗിയായ 80 വയസ്സ് പിന്നിട്ട വൃദ്ധയ്ക്ക് എയര്‍ബെഡ് സമ്മാനിച്ചുകൊണ്ടായിരുന്നു സ്‌കൂളിലെ നന്മ പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിദ്യാലയത്തില്‍ 20 പേരടങ്ങുന്ന നന്മ പ്രവര്‍ത്തകസംഘം രൂപീകരിച്ച് ഇതുപോലെ അഞ്ച് എയര്‍ബെഡ്ഡുകള്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് സമ്മാനിച്ചു. എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സാന്ത്വനനിധി ഉപയോഗിച്ച് ദിവ്യകാരുണ്യാശ്രമത്തിലേക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കി.
ഭിന്നശേഷിയുള്ള കുട്ടികള്‍ കഴിയുന്ന പോപ്പ്‌പോള്‍ പീസ് ഹോം എന്ന സ്ഥാപനത്തില്‍ നന്മപ്രവര്‍ത്തകരായ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ഒരു ദിവസം ചെലവഴിച്ചു. മധുരപലഹാരങ്ങളും വസ്ത്രങ്ങളും മിഠായികളുമായി ചെന്ന വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ സ്‌നേഹവും പുഞ്ചിരിയും കൊണ്ട് കുട്ടികളെ സന്തോഷിപ്പിച്ചു. വിദ്യാലയത്തിലെ ഏറ്റവും പാവപ്പെട്ട കുഞ്ഞനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും ബാഗ്, കുട,പുസ്തകങ്ങള്‍ എന്നിവ നല്‍കി.

കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിലെ അനാഥരും അശരണരുമായവര്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വീതം കൊടുക്കുന്ന പെന്‍ഷന്‍ പദ്ധതി ആരംഭിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം.
ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ആളൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും പി.ടി.എ.യുടെ സഹകരണത്തോടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി നന്മപ്രവര്‍ത്തകര്‍ മികവു കാട്ടി.വിദ്യാര്‍ത്ഥികളുടെ സ്വഭാവ ശൈലിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍,ലഹരി വസ്തുക്കള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ചായിരുന്നു ക്ലാസ്സ്.
വിദ്യാലയത്തിന് സമീപത്തുനിന്ന് കിട്ടിയ അമ്പതിനായിരം രൂപ അടങ്ങിയ പാക്കറ്റ് ഈ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി നന്മ കോഡിനേറ്റര്‍ വഴി പ്രധാനാധ്യാപകന്റെ സഹായത്തോടെ തിരിച്ചേല്‍പ്പിച്ചത് നാട്ടുകാര്‍ക്ക് മാതൃകയായി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വഴിയോരങ്ങളില്‍ ഇരുവശത്തും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു. ശലഭങ്ങളെ ആകര്‍ഷിക്കുന്ന വിവിധ ഇനം സസ്യങ്ങള്‍ പലവീടുകളില്‍ നിന്നും ശേഖരിച്ച് ഒരു ഉദ്യാനമായി വളര്‍ത്തിക്കൊണ്ടിരിക്കുന്നു.സൂര്യാഘാതത്തെ കുറിച്ചും അതിനെതിരെ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച പുനര്‍ജ്ജനി വേസ്റ്റ് റീ സൈക്ലിങ്ങ് പദ്ധതി മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ വേറിട്ടൊരു മുഖം കാഴ്ച വച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു വ്യക്തമാക്കുന്ന പ്രദര്‍ശനബോര്‍ഡ് കൊടകര ബീവറേജ് ഷോപ്പ് പരിസരത്ത് സ്ഥാപിച്ചത് ശ്രദ്ധ പിടിച്ചുപറ്റി. ഒഴിവുദിവസങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ അക്ഷരം പഠിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനുവേണ്ട പുസ്‌കങ്ങളും നോട്ടുപുസ്തകങ്ങളും നന്മപ്രവര്‍ത്തകര്‍ തന്നെയാണ് വിതരണം ചെയ്തത്.
സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഈ സ്‌കൂളിലെ 20 അംഗപ്രവര്‍ത്തകസമിതിയുടെ കോ-ഓഡിനേറ്റര്‍മാര്‍ ജാക്‌സണ്‍ സി.വാഴപ്പിള്ളി,പ്രശാന്ത് പി.രാജന്‍ എന്നിവരാണ്. മുഹമ്മദ് ബിലാല്‍, നീരജ എം.ഡി. എന്നിവരാണ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.
'നന്മ' ഒന്നാം വാര്‍ഷികം
സേവനങ്ങളില്‍ തിളങ്ങി എളമ്പുലാശ്ശേരി...
കോക്കല്ലൂര്‍ മോഡല്‍
ചോര തുടിക്കുന്ന ചെറുകൈകള്‍!
