
ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്
Posted on: 06 Mar 2015
കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡില്‍ കുറ്റിപ്പുറം ജങ്ഷനില്‍ ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. തഴവ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തഴവ കുറ്റിപ്പുറം തുവശ്ശേരില്‍വീട്ടില്‍ സുനിലിന്റെ മകള്‍ ലക്ഷ്മിപ്രിയ(14)യ്ക്കാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
