
വിമാനത്താവളത്തില്‍ ഉപേക്ഷിച്ചനിലയില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി
Posted on: 06 Mar 2015
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ചനിലയില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി. അന്താരാഷ്ട്ര ടെര്‍മിനലിലെ കോണിയുടെ ചുവട്ടില്‍നിന്നാണ് ഒരുകിലോവീതം തൂക്കംവരുന്ന രണ്ടു സ്വര്‍ണബാറുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. വിമാനത്താവളജീവനക്കാരുടെ സഹായത്തോടെ പുറത്തുകടത്താന്‍ ഒളിപ്പിച്ചതാവാം സ്വര്‍ണമെന്ന് സംശയിക്കുന്നു. അതേസമയം കസ്റ്റംസ് പരിശോധന ശക്തമെന്നുകണ്ട് ഉപേക്ഷിച്ചതാവാം സ്വര്‍ണമെന്നും കരുതുന്നതായി എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. പിടികൂടിയ സ്വര്‍ണത്തിന് 54 ലക്ഷം രൂപ വിലവരും.
