
'ഓപ്പറേഷന്‍ സുരക്ഷ' പാറശ്ശാലയില്‍ 16 പേര്‍ അറസ്റ്റില്‍
Posted on: 05 Mar 2015
പാറശ്ശാല: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പാറശ്ശാല പോലീസ് 16 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കുറ്റകൃത്യം, അടിപിടി, മോഷണം തുടങ്ങിയ കേസുകളില്‍ പെട്ടിട്ടുള്ളവരാണ് അറസ്റ്റിലായത്.
കൊല്ലയില്‍ മലൈക്കട രാമവിലാസം വീട്ടില്‍ മഹേഷ് (33), കുറുങ്കുട്ടി മൈലറത്തല വീട്ടില്‍ പുഷ്‌കരന്‍ (40), ചെങ്കല്‍ വട്ടവിള രാജധാനിഭവനില്‍ രാജരാജന്‍ (54), കൊടവിളാകം കുറ്റിവേലിവിള വീട്ടില്‍ സനൂജ് (36), ചെങ്കല്‍ പ്ലാങ്കാലവീട്ടില്‍ സുരേഷ് (25), കൊല്ലയില്‍ പനയംമൂല നിജീഷ് ഭവനില്‍ നിലേഷ് (21), ഉദിയന്‍കുളങ്ങര സ്വദേശി മരുകന്‍ (40), മുര്യങ്കര പുതുവല്‍പുത്തന്‍വീട്ടില്‍ സുരേന്ദ്രന്‍ (58), കരുമാനൂര്‍ ചന്ദനക്കട്ടിവീട്ടില്‍ അരുള്‍കുമാര്‍ (39), കുളപ്പുറം തൈലുംമൂട് വീട്ടില്‍ ജസ്റ്റിന്‍കുമാര്‍ (40), ഈഴക്കോണം ചന്ദ്രഭവനില്‍ ജോയി (30), ചെങ്കല്‍ ഈഴക്കോണം പുത്തന്‍വീട്ടില്‍ ചന്ദ്രു (27), വട്ടവിള പടിപ്പുരവീട്ടില്‍ വിജിലാല്‍ (28), ഈഴക്കോണം തട്ടാരശ്ശേരി വടക്കിന്‍കരവീട്ടില്‍ ജോയി (42), വട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ഷാജിമോന്‍ (28), ധനുവച്ചപുരം എസ്.എം. നിവാസില്‍ സ്റ്റീഫന്‍ (42) എന്നിവരെയാണ് പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, എസ്.ഐ. ഡി. ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
