രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു
Posted on: 05 Mar 2015
വലിയതുറ: വള്ളക്കടവില്‍ പൂട്ടിയിട്ടിരുന്ന വീടുകളുടെ വാതില്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച. ഒരു വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി.
വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ ഖാദര്‍ മൊയ്തീന്‍ ഖാദറിന്റെ വീട്ടിന്റെ വാതില്‍ കുത്തിപ്പൊളിച്ചാണ് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. സമീപത്തുള്ള നബീസാബീവിയുടെ വീട്ടിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്.
ഖാദര്‍ കുടുംബമായി ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഞായറാഴ്ച ഉച്ചയോടെ വീട് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. വലിയതുറ പോലീസ് കേസെടുത്തു.