ബിഹാറില്‍ ക്ഷേത്രം പൊളിച്ചുനീക്കുന്നതിനിടെ സംഘര്‍ഷം; 12 പേര്‍ക്ക് പരിക്ക്
Posted on: 05 Mar 2015
ഭഗല്‍പുര്‍(ബിഹാര്‍): ഭഗല്‍പുര്‍ ജില്ലയിലെ നയാ തോല ഒല്‍പുര ഗ്രാമത്തില്‍ ക്ഷേത്രം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഗ്രാമവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പോലീസുകാരടക്കം 12 പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സമുദായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച സരസ്വതിക്ഷേത്രം നീക്കുന്നതിനെതിരെ ജനക്കൂട്ടം നടത്തിയ പ്രതിഷേധമാണ് ഏറ്റുമുട്ടലായി മാറിയതെന്ന് എ.എസ്. പി. നീരജ് കുമാര്‍ സിങ് പറഞ്ഞു. സംഘര്‍ഷത്തിനിടെ പോലീസ് ക്ഷേത്രം നീക്കുകയും നിര്‍മാണസാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കഹല്‍ഗാവ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആറു പോലീസുകാരെയും പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. 122 പേര്‍ക്കെതിരെ പോലീസ് പ്രഥമ വിവരറിപ്പോര്‍ട്ട് എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.