Crime News

അച്ഛനെ കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

Posted on: 04 Mar 2015


കുഴിത്തുറ: പുത്തന്‍ചന്തയ്ക്കുസമീപം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ പിടിയിലായി. ഇടയ്‌ക്കോട് പുല്ലാനിക്കാല സ്വദേശിയും കല്യാണമണ്ഡപ ഉടമയുമായ ജ്ഞാനശിഖാമണിയാണ് (56) കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ ജയപ്രകാശാണ് (35) അറസ്റ്റിലായത്.

ചൊവ്വാഴ്ച അതിരാവിലെ ചായകുടിക്കാന്‍ വേണ്ടി ശിവന്‍കോവില്‍ റോഡിലെ ഒരു ചായക്കടയിലേക്ക് നടന്നുപോകുമ്പോഴാണ് ജ്ഞാനശിഖാമണിയെ ജയപ്രകാശ് പിന്നില്‍നിന്ന് വെട്ടിയത്. നിരവധി ആള്‍ക്കാര്‍ നോക്കിനില്‍ക്കെ വെട്ടിവീഴ്ത്തിയ ശേഷം ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെട്ടു. കുളച്ചല്‍ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിവരം അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ക്ക് കൈമാറി. ഇരുചക്രവാഹനത്തില്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറിയകൊല്ല ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ജയപ്രകാശ് പിടിയിലായത്.

ജ്ഞാനശിഖാമണിയുടെ ആദ്യഭാര്യയിലെ മകനാണ് ജയപ്രകാശ്. വസ്തുവിന്റെ ഭാഗത്തെ ചൊല്ലി ഇവര്‍തമ്മില്‍ നേരത്തെ തന്നെ തര്‍ക്കത്തിലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

 

 




MathrubhumiMatrimonial